തൃശൂര്‍: സിപിഐ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ത്താനുള്ള പതാകജാഥയ്ക്ക് ഏഴിനു തൃശൂരില്‍ സ്വീകരണം നല്‍കും. രാവിലെ 8.30ന് ജില്ലാ അതിര്‍ത്തിയായ കൊരട്ടി പൊങ്ങത്ത് ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ സ്വീകരണകേന്ദ്രമായ തൃശൂര്‍ ടൗണിലേക്ക് എത്തിക്കുക. തൃശൂര്‍ തെക്കേ ഗോപുരനടയിൽ രാവിലെ 11നു പൊതുസമ്മേളനം ആരംഭിക്കും.
സിപിഐ നേതാക്കളായ സി.എന്‍. ജയദേവന്, കെ.പി. രാജേന്ദ്രന്, മന്ത്രി കെ. രാജന്, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, വി.എസ്. സുനില്‍ കുമാര്‍, പി. ബാലചന്ദ്രന് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കും. 14 മുതല്‍ 18 വരെ വിജയവാഡയിലാണു സിപിഐ പാർട്ടി കോൺഗ്രസ് നടക്കുക.
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്: പതാകജാഥാ സ്വീകരണം ഏഴിന്
01:09 AM Oct 07, 2022 | Deepika.com