തൃശൂർ: ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന എ.പി. അബ്ദുൾ വഹാബ് നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ ലീഗിൽ ചേരാൻ തീരുമാനിച്ചതായി സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മുസ്ലീം ലീഗും കോണ്‍ഗ്രസുമൊക്കെ ജനാധിപത്യ മതേതര മൂല്യങ്ങളെ പരിഹാസ്യമാക്കുന്നതിനാലാണ് ഇടതുപക്ഷത്തിനൊപ്പമുള്ള ഐഎൻഎല്ലിനൊപ്പം ചേരുന്നത്. ഐഎൻഎല്ലിൽ വിഭാഗീയതയുണ്ടെന്ന് അറിയാം.
അതുപക്ഷേ തങ്ങൾകാര്യമാക്കുന്നില്ലെന്നും ഐദ്റൂസി തങ്ങൾ പറഞ്ഞു. തൃശൂർ ജില്ലയിൽനിന്ന് മുന്നൂറോളംപേർ പാർട്ടിയിൽ ചേരുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത നസറുദ്ദീൻ മജീദ്, മുഹമ്മദ്കുട്ടി എന്നിവർ പറഞ്ഞു. 21ന് കോഴിക്കോട് ടൗണ്‍ ഹാളിൽ ചേരുന്ന കണ്‍വൻഷനിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ഐഎൻഎല്ലിൽ ചേരും
01:09 AM Oct 07, 2022 | Deepika.com