തൃശൂർ: ഓൾ കേരള പെയിന്റിംഗ് ആൻഡ് പോളിഷിംഗ് ആർട്ട് വർക്കേഴ്സ് അസോസിയേഷന് ട്രേഡ് യൂണിയൻ ആക്ട് പ്രകാരമുള്ള റജിസ്ട്രേഷൻ ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ 736 അംഗങ്ങൾ അസോസിയേഷനു കീഴിലുണ്ട്. അബ്ദുൾ ജബ്ബാർ-പ്രസിഡന്റ്, ജനീഫ് കൊല്ലം-ജനറൽ സെക്രട്ടറി, പ്രസാദ് കൊട്ടാരക്കര, അനീഷ് പാലക്കാട്, അജീഷ് തൃശൂർ -വൈസ് പ്രസിഡന്റുമാർ, രതീഷ് മല്ലപ്പള്ളി-വർക്കിംഗ് പ്രസിഡന്റുമാർ, സുനിൽ മാരൂർ-ഓർഗനൈസിംഗ് സെക്രട്ടറി, ഹരി കുഴിക്കാട്ടുശേരി, രതീഷ് ആലപ്പുഴ-ജോയിന്റ് സെക്രട്ടറിമാർ, രാജേഷ് ഓയൂർ-ട്രഷറർ എന്നിവരാണ് ഭാരവാഹികൾ. സ്വതന്ത്ര യൂണിയനായാണ് പ്രവർത്തിക്കുകയെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു.
ട്രേഡ് യൂണിയൻ രജിസ്ട്രേഷൻ ലഭിച്ചു
01:09 AM Oct 07, 2022 | Deepika.com