പെരിന്തൽമണ്ണ: ഹർത്താൽ ദിനം അങ്ങാടിപ്പുറത്ത് വച്ച് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാളെ കൂടി പോലീസ് അറസ്റ്റുചെയ്തു. മങ്കട മേലേ മാംബ്ര വീട് അരിപ്ര അൻസാഫ് (22)നെയാണ് സിഐ സി.അലവിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
ഇയാൾ എസ്ഡിപിഐ പ്രവർത്തകനാണെന്നും മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും സിഐ അറിയിച്ചു. സംഭവശേഷം ബൈക്കിന്റെ നന്പർ മറച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഹർത്താൽ ദിനം അക്രമം: ഒരാൾ കൂടി അറസ്റ്റിൽ
12:33 AM Oct 07, 2022 | Deepika.com