കരുവാരകുണ്ട്: കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന കിഴക്കേതല - തരിശ് റോഡിൽ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി.റോഡിൽ വെള്ളക്കെട്ട് നിറഞ്ഞതിനാൽ ഇത് വഴിയുള്ള യാത്ര ദുരിതപൂർണമായി.
പലപ്പോഴും ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാറുണ്ട്. ഇതു വഴിയുള്ള കാൽനടയാത്രക്കാരും ദുരിതത്തിലാണ്. റോഡ് തകർച്ചക്ക് കാരണം നിർമാണത്തിലെ അപാകതയാണന്നും നാട്ടുകാർ ആരോപിക്കുന്നു.
കരുവാരകുണ്ട് കിഴക്കേതല - തരിശ് റോഡ് കുളമായി
12:33 AM Oct 07, 2022 | Deepika.com