ചിത്ര പ്രദർശനം നടത്തി
12:33 AM Oct 07, 2022 | Deepika.com
മലപ്പുറം: ഗാന്ധി ജയന്തി വാരാഘോഷത്തോടനു ബന്ധിച്ച് പുകയൂർ ഗവ.എൽപി സ്കൂൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ’സ്മൃതി പഥം’ എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. പ്രധാനധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല, ഇ.രാധിക, മുനീറ, രജിത, ശാരി എന്നിവർ നേതൃത്വം നൽകി.