പെരിന്തൽമണ്ണ: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ യുവജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം സാമൂഹിക തിന്മകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്നു കൊളത്തൂർ ജനമൈത്രി പോലീസിന്റെയും നാഷണൽ ക്ലബ്ബ് കൊളത്തൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ യോദ്ധാവ് കപ്പ് 2022 എന്ന പേരിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും.
കൊളത്തൂർ ഓണപ്പുട ടറഫിൽ വച്ച് വൈകുന്നേരം അഞ്ചിനു യോദ്ധാവ് കപ്പ് 2022 ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന കർമം മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനു കുമാർ നിർവഹിക്കും. ടൂർണമെന്റിന്റെ ജേതാക്കൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം പെരിന്തൽമണ്ണ ഡിവൈഎസ്പി എം. സന്തോഷ് കുമാർ നിർവഹിക്കും. തുടർന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളെയും പൊതുജനങ്ങളെയും അണിനിരത്തി ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കു കൊളത്തൂർ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ നേതൃത്വം നൽകും.
ലഹരിക്കെതിരേ ഫുട്ബോൾ ടൂർണമെന്റ്
12:31 AM Oct 07, 2022 | Deepika.com