കരുവാരകുണ്ട്: നവംബർ എട്ടു മുതൽ 11 വരെ തിയതികളിൽ തുവ്വൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന വണ്ടൂർ ഉപജില്ല സ്കൂൾ കലോൽസവത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുബൈദ യോഗം ഉദ്ഘാടനം ചെയ്തു. 2009ന് ശേഷം ആദ്യമായാണ് തുവ്വൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വണ്ടൂർ ഉപജില്ലാ തല സ്കൂൾ കലോൽസവത്തിന് വേദിയാകുന്നത്.
നവംബർ എട്ട് മുതൽ പതിനൊന്ന് വരെയുള്ള തിയതികളിലാണ് കലോൽസവം നടക്കുക. ഇതിന്റെ ഭാഗമായാണ് സ്വാഗത സംഘം രൂപവൽകരിച്ചത്. യോഗത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് പി.എ.മജീദ് അധ്യക്ഷത വഹിച്ചു. എഇഒ എ.അപ്പുണ്ണി കലോൽസവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ഷൗക്കത്ത്, ബിപിസി എം.മനോജ്, സ്കൂൾ പ്രിൻസിപ്പൽ കെ.സുനിത, പ്രധാനാധ്യാപകൻ ഷൗക്കത്തലി, വർണം സുകുമാരൻ, കരിന്പിൽ ഫിറോസ് ഖാൻ, ടി.എ.ജലീൽ, വി.ജസീന, എൻ.പി.നിർമല, മറ്റു ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ, എസ്എംസി അംഗങ്ങൾ, വ്യാപാരി പ്രതിനിധികൾ, ക്ലബ്ബ് ഭാരവാഹികൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വാഗത സംഘം ചെയർപേഴ്സണായി തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.സുബൈദ, ജനറൽ കണ്‍വീനറായി പ്രിൻസിപ്പൽ കെ.സുനിത എന്നിവരെ തെരഞ്ഞെടുത്തു.
വണ്ടൂർ ഉപജില്ല സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
12:31 AM Oct 07, 2022 | Deepika.com