അടൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് അടൂര്‍ മണക്കാല തപോവന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ എസ്. കവിത അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ ഏബ്രഹാം, പഞ്ചായത്ത് മുന്‍സിപ്പല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷാനവാസ് പന്തളം, പ്രശാന്ത് കടമ്പനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയില്‍നിന്ന് വിജയിക്കുന്ന ടീമുകള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരം ഉണ്ടായിരിക്കും. 45 ടീമുകളാണ് ഇക്കുറി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
10:59 PM Oct 06, 2022 | Deepika.com