പുതുക്കാട്: ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. മറ്റത്തൂർ അവിട്ടപ്പിള്ളി പള്ളത്തറ വീട്ടിൽ ഉണ്ണിച്ചെക്കൻ(70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുറുമാലി പാലത്തിൽ വച്ചായിരുന്നു അപകടം. ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലായിരുന്ന മൃതദേഹം ബന്ധുക്കൾ എത്തിയാണ് തിരിച്ചറിഞ്ഞത്.
പാചക തൊഴിലാളിയായ ഉണ്ണിച്ചെക്കൻ ഒരാഴ്ച മുൻപാണ് വീട്ടിൽ നിന്നിറങ്ങിയത്. കുറച്ചുനാളുകളായി നന്തിക്കരയിലുള്ള സഹോദരിയുടെ വീട്ടിലാണ് താമസം. ഗുരുവായൂരിൽ നിന്ന് പുതുക്കാട്ടേക്കുള്ള ട്രെയിൻ ടിക്കറ്റ് മൃതദേഹത്തിൽ നിന്ന് കിട്ടിയിരുന്നു. പുതുക്കാട് ട്രെയിൻ ഇറങ്ങിയ ശേഷം നന്തിക്കരയിലേക്ക് പാതയിലൂടെ നടന്നുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പുതുക്കാട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
10:52 PM Oct 06, 2022 | Deepika.com