കിണറ്റിൽ വീണ് മരിച്ചുകിണറ്റിൽ വീണ് മരിച്ചു
10:52 PM Oct 06, 2022 | Deepika.com
വടക്കാഞ്ചേരി: കാട്ടിലങ്ങാടിയിൽ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് അജ്ഞാതൻ മരിച്ചു. കാട്ടിലങ്ങാടി മലപ്പാൻ വീട്ടിൽ സ്കറിയയുടെ വീടിനു മുന്നിലെ കിണറ്റിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ആരോ വീണ പോലുള്ള ശബ്ദം കേട്ടതിനെ തുടർന്ന് ഫയർഫോഴ്സിന്റെ സഹായത്താൽ ഇയാളെ പുറത്തെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്പത് വയസ് തോന്നുന്ന ഇയാൾ കറുത്ത ബനിനാണ് ധരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.