മതിലകം സ്വദേശി ദുബായിൽ അന്തരിച്ചു
10:52 PM Oct 06, 2022 | Deepika.com
മതിലകം: കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ(34) ദുബായിൽ അന്തരിച്ചു. ഇന്നലെ രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടി ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. രണ്ട് മാസത്തിന് മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോയ അജ്മൽ കനേഡിയൻ കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ : ഫൗസിയ. മകൻ: ഇർഫാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നു രാവിലെ പത്തിന് പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.