കൊരട്ടി: ദേശീയ തൊഴിലുറപ്പ് പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് വിഹിതം വർധിപ്പിക്കുക, തൊഴിൽ വർഷത്തിൽ 200 ദിവസം ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ തൊഴിലുറപ്പ് തൊഴിലാളി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വാഹന പ്രചാരണ ജാഥയ്ക്ക് കൊരട്ടിയിൽ സ്വീകരണം നൽകി.
12ന് നടക്കുന്ന ജില്ല ഏജീസ് ഓഫീസ് മാർച്ചിന്റെ പ്രചരണാർഥം നടത്തിയ ജാഥയ്ക്ക് യൂണിയൻ ജില്ല കമ്മിറ്റി സെക്രട്ടറി സേവ്യർ ചിറ്റലിപ്പള്ളിയും ജില്ലാ പ്രസിഡന്റ് പി. തങ്കം ടീച്ചറും നേതൃത്വം നൽകി. സ്വീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി. മുൻ എംഎൽഎ ബി.ഡി. ദേവസി, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, കുമാരി ബാലൻ, അഡ്വ. കെ.ആർ. സുമേഷ്, സി.ജി. സിനി, എം.ജെ. ബെന്നി, കെ.പി. തോമസ്, കെ.എൻ. ഹരി, ജയരാജ് ആറ്റപ്പാടം, പി. വിമൽ കുമാർ പ്രസംഗിച്ചു.
ദേശീയ തൊഴിലുറപ്പ് ജില്ലാ ജാഥയ്ക്ക് കൊരട്ടിയിൽ സ്വീകരണം നൽകി
12:51 AM Oct 06, 2022 | Deepika.com