കൊരട്ടി: ദേശീയപാത കൊരട്ടി ലത്തീൻ പള്ളിക്കും കോട്ടമുറി ജംഗ്ഷനുമിടയിൽ ചരക്ക് ലോറിയും കാറും അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.
മൈസൂരിൽ നിന്നും ആലുവയിലേക്ക് റിലയൻസ് ഫ്രഷ് എന്ന പേരിൽ പച്ചക്കറിയുമായി പോകുകയായിരുന്ന ലോറിയുടെ പിറകിൽ കാർ ഇടിക്കുകയും ബ്രേക്ക് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ കയറി മറിയുകയുമായിരുന്നുവെന്നാണ് ലോറി ഡ്രൈവർ പറയുന്നത്.
കാറിൽ യാത്ര ചെയ്തിരുന്നവർ മറ്റൊരു വാഹനത്തിൽ കയറിപ്പോയെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവമറിഞ്ഞ് കൊരട്ടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുന്നതിനിടെ ദേശീയ പാതയിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു. പോലീസിന്റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഗതാഗതം സാധാരണ നിലയിലായി.
ദേശീയപാത കൊരട്ടിയിൽ വാഹനാപകടം
12:51 AM Oct 06, 2022 | Deepika.com