ചാലക്കുടി: ഗവ. ഐടിഐ അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ എട്ടിന് ഇവിടെ പഠിച്ച വിദ്യാർഥികളുടെയും പഠിപ്പിച്ച അധ്യാപകരുടെയും സംഗമം നടത്തുന്നു. 68 വർഷം പിന്നിട്ട ഐടിഐ നിരവധി സങ്കേതിക വിദഗ്ധരെ സംഭാവന ചെയ്തിട്ടുണ്ട്. ഉച്ചകഴിഞ്ഞ് രണ്ടിന് സനീഷ് കുമാർ ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ഇവിടെ സേവനം ചെയ്ത എല്ലാ അധ്യാപകരെയും മുതിർന്ന പൂർവ വിദ്യാർഥികളെയും വിമുക്ത ഭടന്മാരെയും നഗരസഭ ചെയർമാൻ എബി ജോർജ് ആദരിക്കും. ഉൗട്ടിയിൽ ഹെലികോപ്റ്റർ അപകടത്തിൽ വീര മൃത്യു വരിച്ച പൂർവ വിദ്യാർഥി പ്രദീപ് കുമാറിന്റെ കുടുബത്തെയും ഇരുചക്ര വാഹനപകടത്തിൽ മരണ മടയുകയും അഞ്ച് പേർക്ക് അവയവദാനം നടത്തുകയും ചെയ്ത പൂർവ വിദ്യാർഥി ഗോപകുമാറിന്റെ കുടുബത്തേയും ചടങ്ങിൽ ആദരിക്കും. അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഏല്യാസ്, സെക്രട്ടറി പി.സി. അജിത് കുമാർ, കണ്‍വീനർ ടി.പി രാജൻ. റോയ് പോൾ, കെ. കെ. അയ്യപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയുടെ മാല മോഷ്ടിച്ചു
കൊടുങ്ങല്ലൂർ: ഉറങ്ങി കിടന്നിരുന്ന പെണ്‍കുട്ടിയുടെ മാല പൊട്ടിച്ചു.എറിയാട് ഒഎസ് മിൽ പരിസരം ഇല്ലിക്കൽ ഫൈസലിന്റെ മകൾ ഷിഫയുടെ മാലയാണ് പൊട്ടിച്ചത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ജനലിലൂടെ കൈയിട്ടാണ് മാല കവർന്നത്.കുട്ടി ഒച്ചവച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെട്ടു. മുക്കാൽ പവൻ തൂക്കമുള്ള മാലയാണ് നഷ്ടപ്പെട്ടത്.
വിദ്യാർഥി അധ്യാപക സംഗമം
12:51 AM Oct 06, 2022 | Deepika.com