ആളൂർ: നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന കാനാൽപാലത്തിന്റെ കൈവരികൾ നശിച്ചത് അപകട ഭീഷണി ഉയർത്തുന്നു. ആളൂർ റെയിൽവേ മേൽപ്പാലം ജംഗ്ഷനു സമീപം പള്ളി റോഡിലുള്ള കാനാൽപാലത്തിന്റെ കൈവരികളാണു തകർന്നുകിടക്കുന്നത്.
65 വർഷത്തോളം മുന്പ് കനാൽ നിർമിച്ച സമയത്ത് സ്ഥാപിക്കപ്പെട്ടതാണ് പാലം. പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികൾ കോണ്ക്രീറ്റ് അടർന്ന് പോയി ദുർബലാവസ്ഥയിലാണ്. ആഴമുള്ള കാനാലിനു കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്റെ കൈവരി പൂർണമായി നശിച്ചാൽ സ്കൂൾ വിദ്യാർഥികളടക്കമുള്ള ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽ പെടാൻ ഇടയുണ്ട്.
പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
കനാൽപാലത്തിന്റെ കൈവരികൾ തകർന്നു
12:51 AM Oct 06, 2022 | Deepika.com