ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലെ പ്രതിപക്ഷമായ യുഡിഎഫ് ഗുരുവായൂർ ജല അഥോറിറ്റി ഓഫീസിനു മുന്നിൽ നിരാഹാരസമരം നടത്തി.
കുടിവെള്ളക്ഷാമം പരിഹരിക്കുക, പൈപ്പിന്റെ ചോർച്ച അടച്ച് വെള്ളമെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പ്രശ്നം ഉടനെ പരിഹരിക്കാമെന്ന് അസിസ്റ്റന്റ് എൻജിനിയർ രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷ ലീഡർ കെ.ജെ. ചാക്കോ, നസീർ മൂപ്പിൽ, നഷ്റ മുഹമ്മദ്, ആരിഫ ജുഫൈർ, അബ്ദുൽ വഹാബ്, മുഹമ്മദ് നിയാസ്, ശ്യാം സുന്ദർ, പി. നൂറുദീൻ, ഷംസുദീൻ വലിയകത്ത്, ഫാദിൻരാജ്, ഹുസൈൻ, അഡ്വിൻ ചാക്കോ, ഷിറാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ശുദ്ധജലം: യുഡിഎഫ് സമരം നടത്തി; ഉദ്യോഗസ്ഥർ ഉറപ്പു നൽകി
12:48 AM Oct 06, 2022 | Deepika.com