ഗുരുവായൂർ : ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ കേസിൽ രണ്ട് പിഎഫ്ഐ പ്രവർത്തകരെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഗുരുവായൂർ ആര്യഭട്ട കോളജിന് സമീപം നാലകത്ത് പണിക്കവീട്ടിൽ ദിലീപ്(42), ചാവക്കാട് തിരുവത്ര പണിക്കവീട്ടിൽ അഹ്സം എന്ന പാച്ചു(19) എന്നിവരെയാണ് ഗുരുവായൂർ എസ്എച്ച്ഒ പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ മല്ലാടുള്ള ഇറച്ചിക്കടയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിരുവില്വാമല രാമചന്ദ്രനു പുരസ്കാരം സമ്മാനിച്ചു
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി പടിഞ്ഞാറ്റുമുറിദേശം ‘ദേശ കലാകാരൻ’ പുരസ്കാരം തിരുവില്വാമല രാമചന്ദ്രനു സമ്മാനിച്ചു. കലാസന്ധ്യ സമാപന സദസിലാണ് പുരസ്കാരം നൽകി ആദരിച്ചത്.
പടിഞ്ഞാറ്റുമുറി ദേശം സെക്രട്ടറി കെ. അഭിലാഷ്, പ്രസിഡന്റ് പി.ജി. സുരഭിൽ, കോ ഓർഡിനേറ്റർ കെ. ജയപ്രകാശ്കുമാർ, പി. രാംകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ഉദയൻ, വാർഡ് മെന്പർ സ്മിത സുകുമാരൻ, പടിഞ്ഞാറ്റുമുറി ദേശം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹർത്താൽ ദിനത്തിലെ അക്രമം: രണ്ടുപേർ അറസ്റ്റിൽ
12:48 AM Oct 06, 2022 | Deepika.com