പെരിഞ്ചേരി:പെരിഞ്ചേരി തിരുഹൃദയ തീർഥാടനകേന്ദ്രത്തിലെ മാസാദ്യ വെള്ളി തിരുഹൃദയ ഉൗട്ടുതിരുനാൾ ഏഴിന് ആചരിക്കും.
രാവിലെ ആറിനും 7.15നും വൈകീട്ട് ആറിനും പാട്ടുകുർബാന, ലദീഞ്ഞ്, തിരുഹൃദയ നൊവേന. രാവിലെ 10 ന് ആഘോഷമായ പാട്ടുകുർബാന, തിരുഹൃദയ സന്ദേശം, ആരാധന, പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ, തിരുഹൃദയ നൊവേന, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ സൗഖ്യ ആശീർവാദം, കൈവെപ്പ് ശുശ്രൂഷ എന്നിവയുണ്ടാകും. തിരുകർമങ്ങൾക്ക് ഫാ. സജീവ് ഇമ്മട്ടി മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സൗഖ്യദായക തിരുഹൃദയ ഉൗട്ട്.
തിരുനാളിനോടനുബന്ധിച്ച് വിവിധ അഗതിമന്ദിരങ്ങളിലേക്ക് അന്നദാനത്തിനുള്ള സംഖ്യ കൈമാറും. തിരുഹൃദയ സന്നിധിയിൽ രക്തദാനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ലിജോ ചിറ്റിലപ്പിള്ളി, അസി. വികാരി ഫാ. നിതിൻ കല്ലിടുക്കിൽ എന്നിവർ അറിയിച്ചു.
തിരുഹൃദയ ഉൗട്ടുതിരുനാൾ
12:48 AM Oct 06, 2022 | Deepika.com