ഗുരുവായൂർ: കണ്ടാണശേരിയിൽ പ്രവർത്തിച്ചിരുന്ന ഗുരുവായൂർ പോലീസ് സ്റ്റേഷൻ ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപത്തേക്ക് മാറി പ്രവർത്തനം ആരംഭിച്ചു. പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ നിർവഹിച്ചു.
ഗുരുവായൂർ എസിപി കെ.ജി. സുരേഷ്, സ്റ്റേഷൻ എസ്എച്ച് ഒ പി.കെ. മനോജ് കുമാർ, വാർഡ് കൗണ്‍സിലർ സിന്ധു ഉണ്ണി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചൂൽപ്പുറത്ത് ഇരുനില വീട് വാടകക്കെടുത്താണ്പോലീസ് സ്റ്റേഷനാക്കി മാറ്റിയത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള തെക്കേനടയിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ വിഭജിച്ച് 2014 ആഗസ്റ്റ് 14നാണ് കണ്ടാണശേരിയിലേക്ക് മാറ്റിയത്. ഗുരുവായൂർ ക്ഷേത്ര സുരക്ഷ കണക്കിലെടുത്ത് ക്ഷേത്രവും പരിസരവും ഉൾപ്പെടുത്തി പോലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യത്തെ തുടർന്ന് ടെന്പിൾ സ്റ്റേഷൻ സ്ഥാപിച്ച ശേഷമായിരുന്നു വിഭജനം. കെട്ടിടം ഒഴിഞ്ഞ് തരണമെന്ന് ഉടമ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും പകരം സ്ഥലം ലഭിക്കാത്തതിനാൽ സ്റ്റേഷൻ പ്രവർത്തനം തുടരുകയായിരുന്നു. ഇതേ തുടർന്ന് ഉടമ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്നാണ് ചൂൽപ്പുറത്ത് കണ്ടെത്തിയ വാടക വീട്ടിലേക്ക് സ്റ്റേഷൻ മാറ്റിയത്. ഫോണ്‍ നന്പർ. 0487 2557352
ഗുരുവായൂർ പോലീസ് സ്റ്റേഷൻ സ്ഥലം മാറി
12:48 AM Oct 06, 2022 | Deepika.com