വടക്കാഞ്ചേരി: മങ്കര കാട്ടുകുളം കോളനിയിലെ കുട്ടിച്ചെക്കൻ റോഡ് സംരക്ഷണ ഭിത്തികെട്ടി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു.
നഗരസഭയിലെ 18-ാംഡിവിഷൻ മങ്കരയിലെ കാട്ടുകുളം എസ്സി കോളനിയിലെ കുട്ടിച്ചെക്കൻ നടപാത കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണഭിത്തി കെട്ടി നിർമ്മിക്കും. പ്രദേശവാസികളുടെ 40 വർഷക്കാലമായുള്ള ആവശ്യമാണ് ഇതോടെ സാഫല്യമാകുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടാണ് ഇതിനായിഅനുവദിച്ചത്.ഈ നടപാതയിൽ16 എസ് സി കുടുംബങ്ങളാണ് താമസിക്കുന്നത്. നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമാക്കി സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, കൗണ്‍സിലർ കെ. എ. വിജേഷ് തുടങ്ങിയവർ പറഞ്ഞു.
25 ലക്ഷം രൂപ അനുവദിച്ചു
12:48 AM Oct 06, 2022 | Deepika.com