ചെന്ത്രാപ്പിന്നി: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിനുനേരെ കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി സ്വദേശി പൊയിലിങ്ങൽ വീട്ടിൽ ഷെഫീർ (37), പനന്പിക്കുന്ന് സ്വദേശി മുറിത്തറ വീട്ടിൽ ഷിനാജ് (39) എന്നിവരെയാണ് കയ്പമംഗലം എസ് ഐ സുബീഷ്മോനും സംഘ വും അറസ്റ്റ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ചെന്ത്രാപ്പിന്നി അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്താണു ബസിനു കല്ലെറിഞ്ഞത്. കല്ലേറിൽ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നു. നൂറോളം സിസിടി വികൾ പരിശോധിച്ചശേഷമാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്ഐ പാട്രിക്, സീനിയർ സി പി ഒ വഹാബ്, സ്പെഷൽ ബ്രാഞ്ച് സിപിഒ ഫാറൂഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ഹർത്താൽ: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ രണ്ടുപേർ അറസ്റ്റിൽ
12:46 AM Oct 06, 2022 | Deepika.com