തൃശൂർ: ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷ ങ്ങളുടെ കേരള സർക്കിൾതല സമാപനം എട്ടിന് തൃശൂരിൽ നടത്തും.
പുഴയോരം കണ്വൻഷൻ സെന്ററിൽ രാവിലെ പത്തിന് ഫെഡറേഷൻ ജനറൽ സെക്രട്ടറിയും ബാങ്ക് യൂണിയൻസ് ദേശീയ കണ്‍വീനറുമായ സഞ്ജീവ്കുമാർ ബന്ദ്ലിഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട്ടരമണ ബായി റെഡ്ഡി മുഖ്യാതിഥിയാകും. ഫെഡറേഷൻ പ്രസിഡന്റ് അരുണ്‍ ബഗോലിവാൽ, സീനിയർ വൈസ് പ്രസിഡന്റുമാരായ പ്രദീപ്കുമാർ ബൈശ്യ, ജി. കൃപാകരൻ, ജഗ്ദീഷ് ഡി. ശ്രിംഗാർപുരെ തുടങ്ങിയവർ പങ്കെടുക്കും.
എൻ. രാധാകൃഷ്ണൻ ചെയർമാനും പി.എം. ശ്രീവത്സൻ ജനറൽ കണ്‍വീനറുമായ സംഘാടക സമിതിയാണു പരിപാടി നടത്തുന്നത്.
എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ പ്ലാറ്റിനം ജൂബിലി സമാപനം തൃശൂരിൽ
12:46 AM Oct 06, 2022 | Deepika.com