തൊട്ടിലിൽ നിന്നും വീണ് ഒന്‍പതുമാസമായ കുഞ്ഞ് മരിച്ചു
11:49 PM Oct 05, 2022 | Deepika.com
പഴയന്നൂർ: തൊട്ടിലിൽ നിന്നും താഴെ വീണ് ഒന്‍പതുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. പഴയന്നൂർ പൊറ്റ പട്ടിയത്തുകുന്ന് അംഗൻവാടിക്ക് സമീപം ഷാഹുൽ ഹമീദിന്റെയും ആഷിഫയുടെയും മകൾ ലിബ ആണ് മരിച്ചത്. തൊട്ടിലിൽ ഉറങ്ങിക്കൊണ്ടിരുന്ന കുട്ടി എഴുന്നേറ്റപ്പോൾ നിലത്തേക്ക് വീണാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടനെ പഴയന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാർക്കും നാട്ടുകാർക്കും നൊന്പരമായി മാറിയ സംഭവം നടക്കുന്നത് ചൊവ്വാഴ്ച വൈകീട്ട് 6.30യോടെയാണ് . ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാഹുൽ ഹമീദ്.