ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
11:49 PM Oct 05, 2022 | Deepika.com
വടക്കാഞ്ചേരി: അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടിയവരെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 50 വയസ് തോന്നിക്കും. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപിച്ച് റെയിൽവേ ട്രാക്കിൽ ഇരിക്കുന്പോൾ അപകടം സംഭവിക്കുകയായിരുന്നു വെന്ന് സംശയിക്കുന്നു. മെഡിക്കൽ കോളജ് പോലിസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.