മുലപ്പാൽ ശിരസിൽ കയറി പിഞ്ചുകുഞ്ഞ് മരിച്ചു
11:49 PM Oct 05, 2022 | Deepika.com
പറപ്പൂക്കര: മുത്രത്തിക്കരയിൽ മുലപ്പാൽ ശിരസിൽ കയറി മൂന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. മുത്രത്തിക്കര കൂടപറന്പിൽ രാജേഷ്-സബിത ദന്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.വ്യാഴാഴ്ച പേരുവിളി ചടങ്ങ് നടത്താനിരിക്കെയാണ് ദാരുണാന്ത്യം. സംസ്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും.