തീയാടിക്കല്‍: അസാമാന്യ കര്‍മകുശലതയും അപാരമായ നേതൃത്വ പാടവവും രാഷ്ട്രീയ ബോധവും കൊണ്ട് രാഷ്ട്രീയ രംഗത്ത് എന്നും തിളങ്ങി നിന്നിരുന്ന വ്യക്തിത്വമാണു മുന്‍ എംഎല്‍എ സി.എ. മാത്യുവിന്റേതെന്ന് ആന്റോ ആന്റണി എംപി. സി.എ. മാത്യൂ എക്സ് എംഎല്‍എയുടെ ഒന്നാം ചരമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റെജി താഴമണ്‍, റവ.തോമസ് അലക്സാണ്ടര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വി കസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രകാശ് ചരളേല്‍, കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശ്.പി. സാം, പ്രഫ.പി.എ. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.എ. മാത്യു അനുസ്മരണം
11:07 PM Oct 05, 2022 | Deepika.com