കൂനംമൂച്ചി: ഇടവകയിൽ പുതുതായി പണികഴിപ്പിച്ച സെന്റ് ജോസഫ്സ് പാരിഷ് ഹാളിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് എമിരിറ്റസ് മാർ ജേക്കബ് തൂങ്കുഴി നിർവഹിച്ചു. ‘സെനാരെ കാസിൽ’ ഹാളിന്റെ ഉദ്ഘാടനം കണ്സ്ട്രക്ഷൻ കമ്മിറ്റി ചെയർമാൻ ടി.എൽ. കൊച്ചൗസേപ്പും "ജോ-മെറി കാസിൽ’ ഹാളിന്റെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. വി വല്ലഭനും നിർവഹിച്ചു.
ലിഫ്റ്റിന്റെ ഉദ്ഘാടനം ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി പ്രമോദും ഫലകം അനാച്ഛാദനം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രേഖ സുനിലും നിർവഹിച്ചു.
തുടർന്നുനടന്ന ഉദ്ഘാടന പൊതുസമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോർജ് ചെറുവത്തൂർ അധ്യക്ഷത വഹിച്ചു. ടി.എ. മുഹമ്മദ് ഷാഫി, എ.എ. കൃഷ്ണൻ, നാൻസി ആന്റണി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഇടവക ദിന പൊതുസമ്മേളനം തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉത്ഘാടനം ചെയ്തു തുടർന്ന് സെന്റ് ജോസഫ്സ് സ്ക്വയർ ആശീർവാദകർമ്മവും പിതാവ് നിർവഹിച്ചു . മറ്റം ഫൊറോന വികാരി ഫാ ഷാജു ഉൗക്കൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈദിക/ സന്യസ്ത ജൂബിലി ആഘോഷിക്കുന്നവരെയും പഠന-കല-കായിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ മികവു തെളിയിച്ച ഇടവകാംഗങ്ങളെയും ആദരിക്കും. വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാ പരിപാടികളും സംഘടനാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ 75ളം പേർ പങ്കെടുക്കുന്ന മൾട്ടി സ്റ്റേജ് നാടകവും അരങ്ങേറി . ആഘോഷ പരിപാടികൾക്ക് കൂനംമൂച്ചി ഇടവക വികാരി ഫാ. ജോർജ് ചെറുവത്തൂർ, നടത്തു കൈക്കാരൻ എ. എൽ ജെയിംസ്, പാരിഷ് ഹാൾ കണ്സ്ട്രക്ഷൻ കമ്മിറ്റി വർക്കിങ് ചെയർമാൻ പി. വി തോമസ്, ഇടവക ദിനാഘോഷ കമ്മിറ്റി ജനറൽ കണ്വീനർ ജോമി ജോണ്സൻ, ഹാൾ കണ്സ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങൾ , ഇടവക ദിനാഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കൂനംമൂച്ചിയിൽ പാരിഷ് ഹാൾ ആശീർവദിച്ചു
12:38 AM Oct 04, 2022 | Deepika.com