കേച്ചേരി: സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണനു സർവകക്ഷി യോഗം പ്രണാമമർപ്പിച്ചു. കേച്ചേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സെക്രട്ടറി ടി.സി. സെബാസ്റ്റ്യൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവീസ്, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി.സി. ശ്രീകുമാർ, കേരളകോൺഗ്രസ്-എംജില്ലാ വൈസ് പ്രസിഡന്റ് സി.ടി. പോൾ, ഐയുഎംഎൽ കേച്ചേരി മേഖല പ്രസിഡന്റ് വി.യു. മുസ്തഫ, ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. ജോസ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ലീല, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഉണ്ണികൃഷ്ണൻ, പഞ്ചായത്തംഗം വി.ആന്റോ പോൾ, ചൂണ്ടൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി.രമേഷ്, കോൺഗ്രസ് ചൂണ്ടൽ മണ്ഡലം മുൻ പ്രസിഡന്റ്് എ.എം. ജമാൽ, പി.ആർ. ജയൻ എന്നിവർ പ്രസംഗിച്ചു.
കോടിയേരി ബാലകൃഷ്ണനു പ്രണാമം
12:38 AM Oct 04, 2022 | Deepika.com