തൃശൂർ: കെസിബിസി മദ്യവിരുദ്ധ സമിതി തൃശൂർ അതിരൂപതയുടെ രജതജൂബിലി ആഘോഷ സമാപന സമ്മേളനം ഇന്നു നടക്കും. തൃശൂർ പുത്തൻപള്ളി ബസിലിക്ക ഹാളിൽ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എംപി മുഖ്യപ്രഭാഷണം നടത്തും. രജത ജൂബിലി മത്സര വിജയികൾക്കു ആർച്ച്ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി സമ്മാനദാനം നിർവഹിക്കും. ഫാ. ഡേവിസ് ചിറമൽ അനുഗ്രഹ പ്രഭാഷണം നടത്തും. വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ പതാക ഉയർത്തും. മദ്യവിരുദ്ധ സമിതി അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ ആമുഖ പ്രഭാഷണവും അതിരൂപത പ്രസിഡന്റ് സി.പി. ഡേവിസ് അധ്യക്ഷതയും വഹിക്കും.
മികച്ച മദ്യവിരുദ്ധ പ്രവർത്തകരെ ആദരിക്കും. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, നെസ്റ്റ് ഡി അഡിക്ഷൻ സെന്റർ ഡയറക്ടർ റവ.ഡോ. ടിജോ ജോയ് മുള്ളക്കര, മാതൃവേദി അതിരൂപത പ്രസിഡന്റ് എൽസി വിൻസെന്റ്, അതിരൂപത സെക്രട്ടറി ടി.എസ്. എബ്രഹാം എന്നിവർ പ്രസംഗിക്കും.
രജതജൂബിലി സമ്മേളനത്തിനു മുന്നോടിയായി രണ്ട്, മൂന്ന് തീയതികളിൽ എം.ജെ. അഗസ്റ്റിൻ ജാഥാ ക്യാപ്റ്റനായി നടത്തിയ ലഹരിവിരുദ്ധ വാഹനസന്ദേശ പ്രചാരണ ജാഥ വിവിധ ഫൊറോനകളിലും ഇടവകകളിലും പര്യടനം നടത്തി.
അതിരൂപത മദ്യവിരുദ്ധ സമിതി രജതജൂബിലി സമാപനം ഇന്ന്
12:38 AM Oct 04, 2022 | Deepika.com