ഇരിങ്ങാലക്കുട: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ തോമസ് ഉണ്ണിയാടൻ അനുശോചിച്ചു. ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹം നടപ്പിലാക്കിയ ജനമൈത്രി പോലീസ് സംവിധാനം ആദ്യമായി നടപ്പിലാക്കാൻ പ്രതിപക്ഷ എംഎൽഎ ആയിട്ടും ഇരിങ്ങാലക്കുടയെ തെരഞ്ഞെടുത്തതും അതു വൻ വിജയമായപ്പോൾ നിയമസഭയിലടക്കം ഇക്കാര്യത്തിൽ അഭിനന്ദിച്ചതും ഓർക്കുകയാണ്. തനിമ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുകയും ഇതിനു പ്രത്യേക ഫണ്ട് അനുവദിക്കുകയും ചെയ്തതും ഇത്തരുണത്തിൽ ഓർക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും ഉണ്ണിയാടൻ പറഞ്ഞു.
മേലൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അധ്യക്ഷയായി. വിവിധ രാഷ്ട്രീയകക്ഷി ഭാരവാഹികളായ എം.എം. രമേശൻ, പി.പി. ബാബു, മധു തുപ്രത്ത്, ഷാജു കോക്കാടൻ, പി.വി. പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
മതിലകം: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷിയോഗം അനുശോചിച്ചു. മതിലകത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ടി.എസ്. ഗോപിനാഥൻ അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി ഭാരവാഹികളായ പി.കെ.ചന്ദ്രശേഖരൻ, ഷിബു വർഗീസ്, കൃഷ്ണകുമാർ, വേണുഗോപാൽ, ഷൈജു, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ഷീജ ബാബു, വി.ബി. ബാവിൻ, പി.എച്ച്. അമീർ തുടങ്ങിയവർ സംസാരിച്ചു.
ആളൂർ: കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ ആളൂർ പഞ്ചായത്തിൽ സർവകക്ഷികളുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന സമ്മേളനവും നടത്തി. ആളൂർ ജംഗ്ഷനിൽ കൂടിയ അനുശോചന യോഗത്തിൽ ആളൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. ജോജോ അധ്യക്ഷതവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ഐ.എം. ബാബു, പി.സി. അർജുനൻ, കെ.വി. രാജു, ഡേവിസ് തുളുവത്ത്, പി. സുധീഷ്, പാപ്പച്ചൻ വാഴപ്പിള്ളി, എആർഡി തുടങ്ങിയവർ പ്രസംഗിച്ചു.
കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു
12:29 AM Oct 04, 2022 | Deepika.com