കാളമുറി: വഴിയോര കച്ചവടക്കാർക്ക് സർവെ നടത്തി ലൈസൻസ് അനുവദിക്കണമെന്നും അനധികൃത ഒഴിപ്പിക്കൽ അവസാനിപ്പിക്കണമെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ(എഐടിയുസി) കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രൂപികരണയോഗം യൂണിയൻ മണ്ഡലം സെക്രട്ടറി പി.കെ. റഫീക്ക് ഉദ്ഘാടനംചെയ്തു. എഐടിയുസി കയ്പമംഗലം പഞ്ചായത്ത് സെക്രട്ടറി അജിത്ത് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂണിയൻ മണ്ഡലം പ്രസിഡന്റ് പി.കെ. രാജീവ് തുടർ നടപടികൾ വിശദീകരിച്ചു. എം.എ. ജലീൽ, എഐടിയുസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്, അശോകൻ പച്ചാംപള്ളി, നൗഷാദ് ചളിങ്ങാട് തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി ജയരാജനെ സെക്രട്ടറിയായും ഷജഹാൻ ചളിങ്ങാടിനെ പ്രസിഡന്റ് ആയും അശോകനെ ട്രഷററായും തെരഞ്ഞെടുത്തു. അർഹരായ തൊഴിലാളികൾക്ക് ബാങ്ക് വായ്പ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കണമെന്ന്
12:29 AM Oct 04, 2022 | Deepika.com