തൃശൂർ: ഹാർമണി സംഗീത പുസ്തകോത്സവം നാളെ മുതൽ ഏഴുവരെ സാഹിത്യ അക്കാദമി ഹാളിൽ നടക്കും.
നാളെ രാവിലെ 10 ന് ആരംഭിക്കും. വൈകീട്ട് 4.44 ന് സംഗീത സംവിധായകൻ പി.ജെ. ബേണി ഉദ്ഘാടനം ചെയ്യും. മൂന്നു ദിവസങ്ങളിലായി സംഗീത പുസ്തക രചയിതാക്കൾ, സംഗീത പുസ്തക പ്രസാധകർ എന്നിവരെ അനുമോദിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മികച്ച സംഗീത പുസ്തകങ്ങൾക്കു പുരസ്കാരവും നൽകും. ഈ ദിവസങ്ങളിൽ സംഗീത പരിപാടികൾ, പ്രഭാഷണം, സംഗീതോപകരണങ്ങൾ പരിചയപ്പെടുത്തുന്ന സെഷൻ, സംഗീത സംബന്ധിയായ കൗതുക വസ്തുക്കളുടെ പ്രദർശനം എന്നിവയും നടക്കും.
ഹാർമണി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ ജിമ്മി മാത്യു, പ്രഫ. സി.എ. ഈനാശു, എം.ആർ. രാധാകൃഷ്ണൻ, മധു ആനല്ലൂർ, കെ.എ. റിയാസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
ഹാർമണി സംഗീത പുസ്തകോത്സവം
12:27 AM Oct 04, 2022 | Deepika.com