കയ്പമംഗലം: വഞ്ചിപ്പുരയിൽ കടലിൽ കാണാതായ രണ്ടാമന്റെയും മൃതദേഹം കരയ്ക്കടിഞ്ഞു. ബീഹാർ ബനിയപ്പൂർ സ്വദേശിയായ മുഹമ്മദ് മുംതാജിന്റെ(23) മൃതദേഹമാണ് ഇന്നലെ കരയ്ക്കടിഞ്ഞത്. ആദ്യം കാണാതായ മുഹമ്മദ് സായിദിന്റെ മൃതദേഹം ഞായറാഴ്ച രാത്രി തന്നെ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ച് പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽപ്പെടുകയായിരുന്നു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു.
ടൈൽസ് പണിക്കെത്തിയ മുംതാജും കുടുംബവും വഴിയമ്പലത്താണ് താമസിക്കുന്നത്. മുംതാജിന്റെ സഹോദരി പുത്രനാണ് സായിദ്. കയ്പമംഗലം പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്കാരം നടത്തും.
വഞ്ചിപ്പുരയിൽ കടലിൽ കാണാതായ രണ്ടാമന്റെയും മൃതദേഹം കരയ്ക്കടിഞ്ഞു
11:09 PM Oct 03, 2022 | Deepika.com