പട്ടിക്കാട്: ദേശീയപാത വാണിയന്‍പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ വയോധിക മരിച്ചു. വാണിയന്പാറ മഞ്ഞളി വീട്ടിൽ പരേതനായ പൗലോസ് ഭാര്യ ഏലിയാമ്മ(65) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെ ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന ഏലിയാമ്മയെ പാലക്കാട് ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭിവിച്ചു. സംസ്കാരം ഇന്നു മൂന്നിന് വാണിയന്പാറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജേക്കബ്, പരേതയായ പ്രീതി, പ്രിയ. മരുമക്കൾ: പരേതയായ റൻസി, പീറ്റർ, ഷാജി ജെ. സൈമണ്‍.
കാറിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
11:09 PM Oct 03, 2022 | Deepika.com