ഇലന്തൂര്‍: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിആഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, മെംബർ ജിജി ചെറിയാന് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പുല്ലാട്: വരയന്നൂർ സർവോദയ ലൈബ്രറി ആൻഡ് റീഡിംഗ് റൂം വരയന്നൂരിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശ്രമദാനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. സെക്രട്ടറി കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ശ്രീലേഖ വിജയകുമാർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗാന്ധിജയന്തി ആഘോഷവും സ്വച്ഛതാ ഹി സേവ കാമ്പയിനും
10:49 PM Oct 03, 2022 | Deepika.com