പത്തനംതിട്ട: ജില്ലയിലെ സാംസ്കാരിക കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും നാളെ വിദ്യാരംഭ ചടങ്ങുകൾ നടക്കും. ഇലവുംതിട്ട മൂലൂർ സ്മാരകം, നിരണം കണ്ണശ സ്മാരകം എന്നിവിടങ്ങളിൽ വിദ്യാരംഭത്തോടനുബന്ധിച്ച് സാംസ്കാരിക, സാഹിത്യ നായകന്മാർ കുട്ടികളെ എഴുത്തിനിരുത്തും. ക്ഷേത്രങ്ങളിൽ ആചാര്യന്മാരുടെ നേതൃത്വത്തിൽ എഴുത്തിനിരുത്ത് ചടങ്ങുകളുണ്ടാകും.
ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ വിദ്യാരംഭവും മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചന ശതാബ്ദിയും നാളെ നടക്കും.
രാവിലെ 7.30ന് നടക്കുന്ന വിദ്യാരംഭച്ചടങ്ങില്‍ കെ.വി. സുധാകരന്, അശോകന് ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. രാവിലെ 10ന് നടക്കുന്ന കവിസമ്മേളനം അശോകന് ചരുവില്‍ ഉദ്ഘാടനം ചെയ്യും. എ. ഗോകുലേന്ദ്രന്‍ അധ്യക്ഷത വഹിക്കും.
വൈകുന്നേരം 4.30ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. സസ്ഥാന വിവരവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ആറിനു രാവിലെ 10.30ന് ആശാന് കവിതകളെക്കുറിച്ചുള്ള ചര്‍ച്ചാപരിപാടി സജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്, പ്രഫ. വിശ്വമംഗലം സുന്ദരേശന്, ഡോ. പ്രസന്ന രാജന്, ഡോ. പി.ടി. അനു തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 10.30ന് ആശാന് കവിതകളെക്കുറിച്ചുള്ള ചര്‍ച്ചാപരിപാടി പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രകാശം, പ്രഫ. മാലൂര്‍ മുരളീധരന് തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
സാംസ്കാരിക കേന്ദ്രങ്ങളിൽ നാളെ വിദ്യാരംഭം
10:45 PM Oct 03, 2022 | Deepika.com