ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ​യേ​കി പ​ന്ത​ളം തെ​ക്കേ​ക്ക​ര​യി​ൽ സ്വ​ന്തം പൂ​ക്ക​ൾ

10:45 PM Oct 03, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നാ​ട​ന്‍ പൂ​ക്ക​ള്‍ ത​യാ​റാ​ക്കി പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്. ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് നി​ര്‍​വ​ഹി​ച്ചു.

വാ​ടാമു​ല്ല, ബ​ന്ദി, സീ​നി​യ, തു​ള​സി എ​ന്നി​വ​യാ​ണ് വി​ള​വെ​ടു​ത്ത​ത്. വ​ര്‍​ഷം മു​ഴു​വ​ന്‍ തെ​ക്കേ​ക്ക​ര​യ്ക്ക് ആ​വ​ശ്യ​മാ​യ പൂ​ക്ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ത്തേ​ക്ക് കൃ​ഷി വ്യാ​പി​പ്പി​ക്കും.

വൈ​സ് പ്ര​സി​ഡ​ന്‍റ് റാ​ഹേ​ല്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​പി. വി​ദ്യാ​ധ​ര പ​ണി​ക്ക​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ പ്ര​സാ​ദ് കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​ലാ​ലി, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍. ജി​ജി, കാ​ര്‍​ഷി​ക ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.