കുന്നംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവയുടെ 337-ാം ഓർമപ്പെരുന്നാളിനു കൊടിയേറി.
ഇന്നലെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. റെജി കൂഴിക്കാട്ടിൽ കൊടിയേറ്റം നടത്തി. എട്ട്, ഒന്പത് തീയതികളിലാണ് കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ ഓർമപ്പെരുന്നാൾ ഇടവക ആഘോഷിക്കുന്നത്. എട്ടിന് വൈകീട്ട് സന്ധ്യാപ്രാർത്ഥന , പെരുന്നാൾ സന്ദേശം എന്നിവ നടക്കും. ഒന്പതിന് രാവിലെ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വാനന്പാടി മൈലപ്പൂർ ഭദ്രാസനാധിപൻ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം, അവാർഡ്ദാനം, തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും. നേർച്ചസദ്യയോടു കൂടി പെരുന്നാൾ സമാപിക്കും.
പെരുന്നാൾ കൊടിയേറ്റത്തിന് വികാരി ഫാ.റെജി കൂഴിക്കാട്ടിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.
ചാലിശേരി പള്ളിയിൽ ഓർമപ്പെരുന്നാളിനു കൊടിയേറി
12:41 AM Oct 03, 2022 | Deepika.com