കൊടുങ്ങല്ലൂർ: എകെടിഎ ജില്ല നേതൃത്വ ക്യാന്പ് കൊടുങ്ങല്ലൂരിൽ നടന്നു. ഒാൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, മതിലകം, അഴീക്കോട് ഏരിയകളിലെ പ്രവർത്തകർക്കാണ് നേതൃത്വ ക്യാന്പ് നടത്തിയത്. കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി ടി.വി. ഗണേശന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അബ്ദുൾഖാദർ എടവിലങ്ങ് ക്യാന്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.കെ. പ്രകാശൻ, മതിലകം സെക്രട്ടറി അൻസിയ റഹ്മത്തുള്ള, അഴീക്കോട് സെക്രട്ടറി ഐഷാബീ എന്നിവർ സംസാരിച്ചു.
വയോജന
ദിനാചരണം
എസ്എൻ പുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ എസ്എൻ പുരം യൂണിറ്റ് വയോജന ദിനാചരണം നടത്തി. യൂണിറ്റിലെ എണ്‍പത് വയസു കഴിഞ്ഞ 16 പേരെ അവരവരുടെ വീടുകളിൽ പോയി ആദരിച്ചു.
ശങ്കു മാസ്റ്റർ, ദേവദാസ്, അംബിക, വിശ്വനാഥൻ, ഭാഗ്യം, ഭാനുമതി, സതി, പത്മിനി, രത്നവല്ലി, മുഹമ്മദ് സിദ്ദീഖ്, ഹരീഷ് കുമാർ, നന്ദിനി, ഉഷ,ഹസിത തുടങ്ങിയവർ പങ്കെടുത്തു.
കൊടുങ്ങല്ലൂർ: തിരുവള്ളൂർ തീയറ്റേഴ്സ് ലൈബ്രറി കാരണവ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സിൽ അംഗം കെ.കെ. ഹരീഷ് വയോജന ദിനാചരണം ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. സുമേദൻ അധ്യക്ഷത വഹിച്ചു.
എകെടിഎ ജില്ലാ നേതൃത്വ ക്യാന്പ്
12:39 AM Oct 03, 2022 | Deepika.com