മ​ഹി​ളാ​മോ​ർ​ച്ച ക​ണ്ണു​കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

12:39 AM Oct 03, 2022 | Deepika.com
കാ​ട്ടൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും ഒ​രു​മി​ച്ചു ന​ട​ത്തി​യ ക​ള്ള്ഷാ​പ്പ് സ​ൽ​ക്കാ​ര വി​വാ​ദ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്കു​ക സെ​ക്ര​ട്ട​റി​യെ സ്ഥ​ലം മാ​റ്റു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
മ​ഹി​ളാ​മോ​ർ​ച്ച കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മ​ന ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റും കൗ​ണ്‍​സി​ല​റു​മാ​യ അ​ന്പി​ളി ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ബി​ജെ​പി ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ ത​ളി​യ​പ​റ​ന്പി​ൽ, കാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ധ​നീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. കാ​ട്ടൂ​ർ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ ടി. ​രാ​ജ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സു​ല​ത ജ​നാ​ർ​ദ​ന​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.