ശ്രീനാരായണപുരം: ഗാന്ധിജയന്തി ദിനത്തിനോടനുബന്ധിച്ച് എസ്എൻ പുരം റൈഡേഴ്സ് ലഹരി വിരുദ്ധ സൈക്കിൾ റാലി നടത്തി. രാവിലെ 6.30ന് എസ്എൻ പുരം സെന്ററിൽ നിന്ന് ആരംഭിച്ച റാലി റൈഡേഴ്സ് ക്ലബ് പ്രസിഡന്റ് കെ.കെ. ഹരീഷ് കുമാർ ഫ്ലാഗ്ഓഫ് ചെയ്തു. ദേശീയപാത 66ൽ ചേരമാൻ പള്ളി - അഴീക്കോട് പുത്തൻ പള്ളി - കയ്പമംഗലം - മൂന്നു പീടിക വഴി സഞ്ചരിച്ച് 8.30നു ശ്രീനാരായണപുരത്തെത്തി.
തുടർന്നു ചേർന്ന പൊതുയോഗത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് ഇൻസ്പെക്ടർ ഷംനാദ് മുഖ്യാതിഥിയായി. കെ.കെ. ഹരീഷ്കുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ക്ലബ് രക്ഷാധികാരി എം.എസ്.മോഹൻദാസ്, സെക്രട്ടറി അനു, ക്ലബ് വൈസ് പ്രസിഡന്റ് കെ.ആർ. അജിതൻ, നിസാം, ഉണ്ണികൃഷ്ണൻ, സൂരജ്, സ്വർണ, വിവേക് രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് മോനിഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അതിനുശേഷം റാലിയിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ്, മെഡൽ, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്തു.
എസ്എൻ പുരം റൈഡേഴ്സ് ലഹരിവിരുദ്ധ സൈക്കിൾ റാലി
12:39 AM Oct 03, 2022 | Deepika.com