മൂന്നുപീടിക: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഗാർഡിയൻ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ സൗജന്യ ഹൃദയാരോഗ്യ നിർണയ ക്യാമ്പും ഇഎൻടി രോഗ നിർണയ ക്യാമ്പും നടത്തി. ക്യാമ്പ് കയ്പമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ ബിനി അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റർ മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൾ ഹമീദ് ക്യാമ്പ് വിശദീകരണം നടത്തി. വാർഡ് മെമ്പർ ജിനൂബ്, ഹോസ്പിറ്റൽ വികസന സമിതി അംഗങ്ങളായ വിശ്വനാഥൻ വടശേരി, സത്യൻ കുറൂട്ടിപ്പറമ്പിൽ, നസീർ വേളയിൽ, ഷംസുദ്ധീൻ വൈപ്പിപ്പാടത്ത്, ഹോസ്പിറ്റർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജയ്സൺ, ഹോസ്പിറ്റൽ പിആർഒ ഷാജഹാൻ എന്നിവർ സംസാരിച്ചു.
ഹോസ്പിറ്റൽ ചീഫ് കാർഡിയോളജിസ്റ്റ് ഡോ. എം.ഡി. സുധീറും ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. ഹരീന്ദ്രനാഥും ക്യാമ്പിൽ ചികിത്സ സേവനം നൽകി. പിആർഎം മാനേജർ രാഹുൽ പിള്ള, ആർഎംഒ ഡോ. രാഗേഷ്, എന്നിവർ നേതൃത്വം നൽകി.
സൗജന്യ ഹൃദയാരോഗ്യ - ഇഎൻടി രോഗ നിർണയ ക്യാമ്പ് നടത്തി
12:39 AM Oct 03, 2022 | Deepika.com