ചാലക്കുടി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർഥികൾക്കായി കെപിഎസ്ടിഎ ചാലക്കുടി സബ് ജില്ല കമ്മിറ്റി സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. കെപിഎസ്ടിഎ മുൻ സംസ്ഥാന കൗണ്‍സിലർ പി.എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സാജു ജോർജ് അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രവീണ്‍ എം. കുമാർ വിതരണം ചെയ്തു.
സ്വദേശി ക്വിസ് മത്സര വിജയികൾ: എൽപി വിഭാഗം - എം. നകുൽ (ഗവ. എൽപി കോടാലി) , ജെസ്വിൻ മനോജ് ജോസ് (കെഇസിയുപിഎസ് പോട്ട), പി.ആർ. മിലൻകൃഷ്ണ (ഗവ. യുപി നന്തിപുലം), യുപി വിഭാഗം - പാർവതി പ്രത്യുഷ് (സെന്റ് ആന്റണീസ് സിയുപിഎസ് എലിഞ്ഞിപ്ര), എം.എസ്. മിലിൻഡ് (ഗവ. യുപി നന്തിപുലം), ഇ.എച്ച്. കനിഷ്ക് (ജിഎൻബിഎച്ച്എസ് കൊടകര). ഹൈസ്കൂൾ വിഭാഗം - വി.എം. ആദിത്യൻ (ജിഎച്ച്എസ്എസ് കൊടകര), ടി.പി. ലക്ഷ്മി (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കുറ്റിക്കാട്), കെ. ദിനൂപ് ദാസ് (ശ്രീകൃഷ്ണ ഹൈസ്കൂൾ മറ്റത്തൂർ). ഹയർ സെക്കന്ററി വിഭാഗം - ടി.എസ്. അർജിത് (സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് കുറ്റിക്കാട്), ഹൈന ലൈജു (കാർമൽ എച്ച്എസ്എസ് ചാലക്കുടി), എയ്ഞ്ചൽ മരിയ സുനിൽ (കാർമൽ എച്ച്എസ്എസ് ചാലക്കുടി).
കെപിഎസ്ടിഎ സ്വദേശി മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു
12:39 AM Oct 03, 2022 | Deepika.com