കൊടുങ്ങല്ലൂർ: എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷിക വിളംബരം നടത്തി. ശതാബ്ദി ആഘോഷങ്ങളുടെ വിളംബരത്തിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ പൂർവ വിദ്യാർഥിയും ശിൽപിയുമായ ഡാവിഞ്ചി സുരേഷ് ഒരുക്കുന്ന ദൃശ്യവിസ്മയ കാഴ്ചകളോടെ ആഘോഷത്തിനു തുടക്കമായത്. അതോടൊപ്പം ശതാബ്ദി ആഘോഷത്തിന്റെ ലോഗോയും ആകാശത്തിൽ തെളിഞ്ഞു. 4200 ചതുരശ്ര അടി വിസ്തീർണത്തിൽ 1200 വിദ്യാർഥികളെ അണിനിരത്തിയാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. 500 ചതുരശ്ര അടി വിസ്തീർണത്തിൽ സേ നോ ടു ഡ്രഗ്സ് എന്ന് ആലേഖനം ചെയ്ത വലിയ ബാനർ ആകാശദൃശ്യത്തിൽ പ്രദർശിപ്പിക്കുകയും അതു വഹിച്ച് 200 വിദ്യാർഥികൾ സ്കൂൾ ഗ്രൗണ്ടിൽ നിന്നും പരേഡ് നടത്തി. സ്കൂൾ ചുമരിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ശതാബ്ദി ആഘോഷ വിളംബര സമ്മേളനം തൃശൂർ സൂപ്രണ്ട് ഓഫ് പോലീസ് മുഹമ്മദ് ആരിഫ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ അമീർ അഹമ്മദ് മണപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ. ശങ്കർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. മുഹമ്മദ് റഷീദ്, ഡോ. മുഹമ്മദ് സെയ്ത് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെന്പർ വത്സമ്മ, ഗ്രാമപഞ്ചായത്ത് മെന്പർ പി.കെ. മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ജെസി ഷാജി, സ്കൂൾ എച്ച്എം ലാലി ആന്റണി, എൽപി എച്ച്എം നസീർ, പിടിഎ പ്രസിഡന്റ് അബ്ദുൽ അസീസ്, ഹുസൈൻ, സ്വാഗതസംഘം ജനറൽ കണ്‍വീനർ കെ.എ. കദിജാബി, ചീഫ് കോ-ഒാർഡിനേറ്റർ ഇ.വി. രമേശൻ എന്നിവർ സംസാരിച്ചു.
എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷിക വിളംബരം നടത്തി
12:39 AM Oct 03, 2022 | Deepika.com