കാട്ടൂർ: കോണ്ഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ ബസാറിൽ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് രാജി വെക്കണം എന്നു ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ പ്രതിഷേധ ധർണ യൂത്ത് കോണ്ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷെറിൻ തെർമഠം, മഹിളാ കോണ്ഗ്രസ് പ്രസിഡന്റ് ഖദീജ മുംതാസ്, ബ്ലോക്ക് സെക്രട്ടറി ഡൊമിനി ആലപ്പാട്ട്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, മുൻ ഡിസിസി മെന്പർ സിദീഖ് കറുപ്പം വീട്ടിൽ, പ്രവാസി പ്രസിഡന്റ് ബദറുദീൻ വലിയകത്ത്, ഒബിസി ചെയർമാൻ സനു നെടുന്പുര, ബെറ്റി ജോസ്, കെ.കെ. ജലീൽ എന്നിവർ പ്രസംഗിച്ചു.
കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം: കോണ്ഗ്രസ് കാട്ടൂർ മണ്ഡലം കമ്മിറ്റി
12:39 AM Oct 03, 2022 | Deepika.com