നടവരന്പ്: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ മാതൃകാ സംസ്കൃത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാലയും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് ഇരിങ്ങാലക്കുട സബ് ജില്ലയിൽ മുതിർന്നവർക്കും സംസ്കൃതം പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റു വിദ്യാർഥികൾക്കുമായി മാതൃകാ സംസ്കൃത പഠന കേന്ദ്രം പ്രവർത്തിക്കുന്നത്.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രമാ രാഘവൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാ സംസ്കൃത സർവകലാശാല സാഹിത്യ വിഭാഗം പ്രഫ. ഡോ. കെ.ആർ. അംബിക മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ടി.എസ്. സജീവൻ അധ്യക്ഷനായ യോഗത്തിൽ വാർഡ് മെന്പർ മാത്യു പാറേക്കാടൻ, പ്രധാന അധ്യാപിക ഒ.ആർ. ബിന്ദു, പ്രിൻസിപ്പൽ എം.കെ. പ്രീതി, എൽപി വിഭാഗം പ്രധാനധ്യാപകൻ സെബാസ്റ്റ്യൻ ജോസഫ്, ഡോ. മഹേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
മാതൃകാ സംസ്കൃത പഠന കേന്ദ്രം ഉദ്ഘാടനം ചെയ്തു
12:38 AM Oct 03, 2022 | Deepika.com