എടതിരിഞ്ഞി: എൻഎസ്എസ് ദിനാഘോഷത്തിന്റെ ഭാഗമായി എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം വാൾ സമർപ്പിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് കരസ്ഥമാക്കിയ ആർടിസ്റ്റ് ടി.എം. മഹേശ്വർ ഫ്രീഡം വാൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.എസ്. സുധൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ, പഞ്ചായത്തംഗം ഷാലി ദിലീപ്, സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറന്പിൽ, സ്കൂൾ പ്രിൻസിപ്പൽ സീമ, പ്രോഗ്രാം ഓഫീസർ കവിത എന്നിവർ പ്രസംഗിച്ചു.
അവിട്ടത്തൂർ: എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണവും ഫ്രീഡം വാളിന്റെ ഉദ്ഘാടനവും നടന്നു. പഞ്ചായത്തംഗം ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് ദിനാഘോഷം; ഫ്രീഡം വാൾ സമർപ്പിച്ചു
12:38 AM Oct 03, 2022 | Deepika.com