മേലൂർ: കനാൽ ബണ്ട് റോഡിലെ കാനനപാത വെട്ടിത്തെളിച്ചു. മേലൂർ പഞ്ചായത്ത് നാലാം വാർഡ് കുന്നപ്പിള്ളി കുറുപ്പം ഇടതുകര കനാൽ ബണ്ട് റോഡാണു നിലവിൽ കാട്ടുവഴിക്കു തുല്യമായി കിടന്നിരുന്നത്.
കഴിഞ്ഞ ദിവസം വാർഡ് മെന്പർ ലക്ഷമി അജയന്റെ നേതൃത്വത്തിൽ റോഡിന്റെ ശുചികരണം നടത്തി. പുഷ്പഗിരി - പൂലാനി വഴിയിൽ നിന്നു കുന്നപ്പിള്ളി - അടിച്ചിലിയിലേയ്ക്കു ഏറ്റവും എളുപ്പത്തിൽ കടന്നു പോകുവാൻ കാൽനാട, ഇരുചക്രവാഹന യാത്രക്കാർ ഉപയോഗിച്ചു വരുന്ന റോഡാണിത്.
പ്രസ്തുത റോഡിന്റെ ആരംഭവും അവസാനവും ടാറിംഗ് നടത്തി മികവുറ്റതാക്കി. ഏതാനും മാസങ്ങൾക്കു മുന്പ് കുറുപ്പം ഭാഗത്തേയ്ക്കു കോണ്ക്രീറ്റ് ചെയ്യുകയും അവശേഷിക്കുന്നവ വലിയ തോതിൽ കാട് നിറഞ്ഞു കിടക്കുകയുമായിരുന്നു.
രണ്ടു വശങ്ങളിലേക്കുമുള്ള കാഴ്ച മറയുകയും ഇഴജന്തുക്കളുടെ ശല്യവും ഇവിടെ വർധിച്ചു. യാത്രക്കാരുടേയും നാട്ടുകാരുടേയും ദുരിത യാത്രയെ കുറിച്ച് ഒാഗസ്റ്റ് 18നു ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, പബ്ലിക് നേഴ്സ് വത്സ, പി.ആർ. പ്രദീപ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് റോഡ് വൃത്തിയാക്കിയത്.
കനാൽ ബണ്ട് റോഡിലെ കാനനപാത വെട്ടിത്തെളിച്ചു
12:38 AM Oct 03, 2022 | Deepika.com