മേലൂർ: പാടശേഖരങ്ങളിൽ പട്ടാളപ്പുഴുക്കളെ കണ്ടെത്തി. മേലൂർ പഞ്ചായത്ത് പന്തൽപ്പാടത്ത് പെരിങ്ങാത്ര മോഹനൻ, ജനാർദനൻ എന്നിവരുടെ മരച്ചീനി കൃഷിയിടത്തിലാണു കഴിഞ്ഞ ദിവസം പട്ടാളപ്പുഴുക്കളുടെ സാന്നിധ്യം മനസിലാക്കിയത്. പൂർണ വളർച്ചയെത്തിയ പുഴുക്കൾ മണ്ണിനടിയിൽ സമാധിയായി പുറത്തു വരുന്ന ശലഭം ഏകദേശം നൂറോളം മുട്ടകൾ ഇടുകയും അവയിൽ നിന്നും വിരിഞ്ഞുവരുന്ന പുഴുക്കുഞ്ഞുങ്ങൾ വിളകളുടെ ഇലകൾ ഭക്ഷിച്ച് പട്ടാളം കണക്കെ മാർച്ച് നടത്തിയാണ് ഒരു കൃഷിയിടത്തിൽ നിന്ന് അടുത്ത ഭാഗത്തേക്ക് പോകുന്നത്.
ഒറ്റ രാത്രി കൊണ്ട് കൃഷിയിലെ വലിയൊരു ഭാഗം തിന്നുനശിപ്പിക്കുന്നു. കൃഷിക്ക് വലിയനഷ്ടം സൃഷ്ടിക്കാൻ കഴിവുള്ളവയാണ് പട്ടാളപ്പുഴുകൾ. ഇവയെ ഉൻമൂലനം ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കൃഷിയിടങ്ങൾ പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കുമെന്നു കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.
മേലൂരിലെ പാടശേഖരങ്ങളിൽ പട്ടാളപ്പുഴുക്കളെ കണ്ടെത്തി
12:38 AM Oct 03, 2022 | Deepika.com